Thursday, November 19, 2026
Homeഇന്ത്യബംഗാൾ ഉൾക്കടലിൽ ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; നവംബർ 20-ന് ആന്ധ്ര-ഒഡീഷ തീരത്ത് കരതൊടും.

ബംഗാൾ ഉൾക്കടലിൽ ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; നവംബർ 20-ന് ആന്ധ്ര-ഒഡീഷ തീരത്ത് കരതൊടും.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അക്വാൻ’ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്–യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാമെന്നാണ് മുന്നറിയിപ്പ്.

കരതൊടുമ്പോൾ മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയുണ്ടാകാം. പരമാവധി വേഗം 110 കിലോമീറ്റർ വരെ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റ് ഇപ്പോഴും ശക്തമായ നിലയിലാണ്.

തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതച്ചുഴി തുടരുന്നുണ്ട്. നവംബർ 18 മുതൽ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ അക്വാന്റെ സ്വാധീനത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ 21-ാം തീയതി വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

നവംബർ 20 വെള്ളിയാഴ്ച ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയ്ക്ക് പുറമെ തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ ഇന്ത്യൻ നാവികസേനയുടെ ‘എക്സർസൈസ് സീ വിജിൽ 2026’-ന്റെ ആഴക്കടൽ സൈനികാഭ്യാസം താൽക്കാലികമായി മാറ്റിവെച്ചു. അക്വാൻ പ്രധാനമായും ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ