Friday, November 20, 2026
Homeകേരളംഎസ്എൻഡിപി തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട്‌ നൽകി

എസ്എൻഡിപി തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട്‌ നൽകി

ദില്ലി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പു കേസില്‍ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളാപ്പള്ളി നടേശന്‍റെ വാദം ശരിവയ്ക്കുന്ന നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

സംസ്ഥാന കമ്പനി നിയമം എസ്.എൻ.ഡി.പി ക്ക് ബാധകമല്ലെന്ന കമ്പനി കാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയത്. 1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്.എൻ.ഡി.പി. യോഗത്തിന് ബാധകമല്ല. എസ്.എൻ.ഡി.പി യോഗം 2013ലെ കേന്ദ്ര കമ്പനി നിയമത്തിന് കീഴിലെന്നും കേന്ദ്രം വ്യക്തമാക്കുന്നു

1974ൽ ഇരൂന്നൂറ് അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്ന വോട്ടിംഗ് രീതിക്ക് അനുവദിച്ച ഇളവ് ഇപ്പോഴും ബാധകമാണെന്നും കമ്പനികാര്യ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി അംശുമാൻ പട്നായിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രാതിനിധ്യ വോട്ടവകാശം അംഗീകരിക്കുന്നതാണ് കമ്പനി കാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് കേസില്‍ വെളളാപ്പള്ളി നടേശന് റിപ്പോര്‍ട്ട് അനുകൂലമാവും. എസ്.എൻ.ഡി.പിക്ക് സംസ്ഥാന നിയമമാണ് ബാധകമാവുകയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വാദം കേള്‍ക്കും. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി. സംസ്ഥാന സർക്കാർ സമയം ചോദിച്ചതോടെയാണ് കേസ് മാറ്റിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ