Friday, November 20, 2026
Homeഅമേരിക്കടെക്സസിൽ തന്റെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ തലയറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ടെക്സസിൽ തന്റെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ തലയറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

പി പി ചെറിയാൻ

പി പി ചെറിയാൻ

ടെക്സാസ് :2003-ல் ടെക്സസിൽ തന്റെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി തലയറുത്ത ജോൺ അലൻ റൂബിയോയ്ക്ക് (46) വധശിക്ഷ നടപ്പിലാക്കി.നവംബര് 17 ചൊവാഴ്ച  ടെക്സസിലെ ഹണ്ട്സ്വിൽ പ്രിസണിൽ വെച്ച് മാരകമായ വിഷാംശം കുത്തിവെച്ചാണ് (lethal injection) വധശിക്ഷ നടപ്പിലാക്കിയത്.

2003 മാർച്ച് 11-നാണ് മൂന്ന് കുട്ടികളെ (ജുലിസ – 3 വയസ്സ്, ജോൺ എസ്തേബൻ – 14 മാസം, മേരി ജെയ്ൻ – 2 മാസം) കൊലപ്പെടുത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണവും കുട്ടികൾക്ക് മേൽ ഭൂതം ബാധിച്ചിട്ടുണ്ടെന്ന് കരുതിയുമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

താൻ ഇപ്പോൾ പഴയ വ്യക്തിയല്ലെന്നും, സ്വർഗ്ഗത്തിൽ തന്റെ കുഞ്ഞുങ്ങളെ കാണാനാകുമെന്നും കുടുംബാംഗങ്ങൾ തന്നെ മാപ്പ് നൽകുമെന്നും റൂബിയോ തന്റെ അവസാന സന്ദേശത്തിൽ പറഞ്ഞു.

കൂട്ടുപ്രതി: റൂബിയോയുടെ പങ്കാളിയായ ആഞ്ചല കമാച്ചോയ്ക്ക് മുൻപ് തന്നെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ ഓർമ്മയ്ക്കായി സംഭവം നടന്ന സ്ഥലം പിന്നീട് ‘ട്രെസ് ആഞ്ചലെസ് പാർക്ക്’ എന്ന പേരിലുള്ള കമ്മ്യൂണിറ്റി ഗാർഡനായി മാറ്റിയിരുന്നു. വധശിക്ഷ നടപ്പിലാക്കിയ രാത്രിയിൽ ഇവിടെ കുട്ടികളുടെ സ്മരണയ്ക്കായി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥനയും നടന്നു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ