ചെന്നൈ: ശബരിമല തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മച്ചിലിപട്ടണം, ശ്രീകാകുളം റോഡ്, കാക്കിനട ടൗൺ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചുമാണ് ട്രെയിനുകൾ സർവീസ് നടത്തുക.
വെള്ളിയാഴ്ചകളിൽ വൈകിട്ട് നാലരയ്ക്ക് മച്ചിലിപട്ടണത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച ശനിയാഴ്ച രാത്രി 9.30ന് കൊല്ലത്ത് എത്തും. ട്രെയിൻ ശനിയാഴ്ച വൈകിട്ട് 6.40ന് കോട്ടയത്തും 7.22ന് ചെങ്ങന്നൂരിലും എത്തും. മച്ചിലിപട്ടണത്തുനിന്ന് കാട്പാടി, സേലം, പാലക്കാട് വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മടക്ക സർവീസ് കൊല്ലത്തുനിന്ന് ഞായറാഴ്ച പുലർച്ചെ 2.30നാണ്. 3.22ന് ചെങ്ങന്നൂരിലും നാല് മണിക്ക് കോട്ടയത്തും എത്തും. തിങ്കളാഴ്ച രാവിലെ 8.50നാണ് ട്രെയിൻ മച്ചിലിപട്ടണത്ത് എത്തിച്ചേരുന്നത്. നവംബർ 20 മുതൽ 29 വരെയുള്ള രണ്ടാഴ്ചകളിലായി രണ്ടുവീതം സർവീസുകളുണ്ടാകും. ഈ ട്രെയിന് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൌൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.
ഞായറാഴ്ചകളിൽ രാത്രി 9.20ന് ശ്രീകാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാത്രി 9.30ന് കൊല്ലത്ത് എത്തും. ട്രെയിൻ തിങ്കളാഴ്ച വൈകിട്ട് 6.40ന് കോട്ടയത്തും 7.22ന് ചെങ്ങന്നൂരിലും എത്തും. ശ്രീകാകുളത്തുനിന്ന് കാട്പാടി, സേലം, പാലക്കാട് വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മടക്ക സർവീസ് കൊല്ലത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ 2.30നാണ്. 3.22ന് ചെങ്ങന്നൂരിലും നാല് മണിക്ക് കോട്ടയത്തും എത്തും. ബുധനാഴ്ച വൈകിട്ട് 4.50നാണ് ട്രെയിൻ ശ്രീകാകുളത്ത് എത്തിച്ചേരുന്നത്. നവംബർ 22 മുതൽ 2027 ജനുവരി 26 വരെ ഇരു ദിശകളിലുമായി 10 വീതം സർവീസുകളുണ്ടാകും. ഈ ട്രെയിന് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൌൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.
വ്യാഴാഴ്ചകളിൽ രാവിലെ 8.20ന് കാക്കിനട ടൗണിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാത്രി 9.30ന് കൊല്ലത്ത് എത്തും. ട്രെയിൻ വെള്ളിയാഴ്ച വൈകിട്ട് 6.40ന് കോട്ടയത്തും 7.22ന് ചെങ്ങന്നൂരിലും എത്തും. ശ്രീകാകുളത്തുനിന്ന് കാട്പാടി, സേലം, പാലക്കാട് വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. മടക്ക സർവീസ് കൊല്ലത്തുനിന്ന് ശനിയാഴ്ച പുലർച്ചെ 2.30നാണ്. 3.22ന് ചെങ്ങന്നൂരിലും നാല് മണിക്ക് കോട്ടയത്തും എത്തും. ഞായറാഴ്ച വൈകിട്ട് 6.30നാണ് ട്രെയിൻ കാക്കിനട ടൗണിൽ എത്തിച്ചേരുന്നത്. നവംബർ 19 മുതൽ 2027 ജനുവരി 23 വരെ ഇരുദിശകളിലേക്ക് പത്തുവീതം സർവീസുകളുണ്ടാകും. ഈ ട്രെയിന് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.



