Sunday, November 15, 2026
Homeകേരളംപ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം പിടിയിൽ

പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം പിടിയിൽ

കൊല്ലം: പ്രണയവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ അച്ഛനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം പിടിയിലായി. ഇളമാട് കോട്ടയ്ക്കവിള സ്വദേശിയായ 59 കാരൻ ജോണിയെയാണ് ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം തട്ടിക്കൊണ്ടുപോയത്.

നവവധുവിന്റെ ബന്ധു ഉൾപ്പെട്ട സംഘം യുവാവിനെ തിരക്കിയാണ് വീട്ടിലെത്തിയത്. എന്നാൽ വീട്ടിൽ യുവാവിനെ കാണാത്തതിനെത്തുടർന്ന് അച്ഛനായ ജോണിയെ ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് പൂയപ്പള്ളി പൊലീസ് നടത്തിയ അടിയന്തര അന്വേഷണത്തിനൊടുവിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ജോണിയെ സുരക്ഷിതമായി മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശികളായ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ