Friday, November 20, 2026
Homeഅമേരിക്കഫ്ലോറിഡയിൽ 7 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ 80 വയസ്സുകാരന്റെ വധശിക്ഷാ വാറണ്ടിൽ ഗവർണർ ഒപ്പുവെച്ചു

ഫ്ലോറിഡയിൽ 7 വയസ്സുള്ള പെൺകുട്ടിയെ കൊലപ്പെടുത്തിയ 80 വയസ്സുകാരന്റെ വധശിക്ഷാ വാറണ്ടിൽ ഗവർണർ ഒപ്പുവെച്ചു

 പി പി ചെറിയാൻ

ടാലഹസ്സി (ഫ്ലോറിഡ): ഫ്ലോറിഡയിൽ 1998-ൽ ഏഴുവസ്സുകാരിയായ അമാൻഡ ബ്രൗൺ  എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ, 80 കാരനായ വില്ലി ക്രെയിൻ ജൂനിയർ  എന്ന പ്രതിയുടെ വധശിക്ഷാ വാറണ്ടിൽ ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവെച്ചു. ഡിസംബർ 10-ന് ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ വെച്ച് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്.

1998 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ കാത്രിൻ ഹാർട്ട്മാനെ പരിചയപ്പെട്ട ക്രെയിൻ, അവരുടെ വീട്ടിലെത്തി രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകി അമ്മയെ മയക്കിക്കിടത്തുകയായിരുന്നു. തുടർന്ന് അമാൻഡ ബ്രൗണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.   കുട്ടിയുടെയും അമ്മയുടെയും വസ്ത്രങ്ങളിലും കുളിമുറിയിലും കണ്ടെത്തിയ രക്തക്കറകളും, ക്രെയിനിന്റെ കൈകളിലെ പോറലുകളും നിർണ്ണായക ഫോറൻസിക് തെളിവുകളായി. തുടർന്ന് 1999 നവംബറിൽ കോടതി ക്രെയിന് വധശിക്ഷ വിധിക്കുകയായിരുന്നു. നീണ്ട നിയമപോരാട്ടങ്ങൾക്കും അപ്പീലുകൾക്കും ശേഷമാണ് ഇപ്പോൾ വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ വാറണ്ട് പുറത്തിറങ്ങിയിരിക്കുന്നത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ