കാസർഗോഡ് : പിതാവ് വീട്ടിൽ സൂക്ഷിച്ച തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരുക്ക്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര പൂച്ചക്കാട് സോളാർ മഹലിൽ താമസിക്കുന്ന കുഞ്ഞഹമ്മദിന്റെ മകൻ അഫാസ് അഹമ്മദിനാണ് വെടിയേറ്റത്. വീട്ടിൽ തലയണക്കടയിൽ പിതാവ് അലക്ഷ്യമായി വച്ച തോക്ക് എടുത്ത് പരിശോധിക്കവെ അബദ്ധത്തിൽ വെടിയേറ്റാണ് പതിനേഴുകാരന് ഗുരുതര പരുക്കേറ്റത്.
അഫാസ് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് കുഞ്ഞഹമ്മദിന്റെ പേരിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ് രാത്രി 9.30നാണ് സംഭവം. വെടിയുണ്ട ദേഹത്ത് തുളഞ്ഞുകയറി. അശ്രദ്ധയോടെ തോക്ക് സൂക്ഷിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ബിഎൻഎസ് 2023ലെ 125(ബി) വകുപ്പും ആംസ് ആക്ട് 30–-ാം വകുപ്പും പ്രകാരമാണ് പിതാവിൻ്റെ പേരിൽ കേസ് രജിസ്റ്റർചെയ്തത്.



