Sunday, November 8, 2026
Homeകേരളംവ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിൽ വിവിധ കോഴ്സുകളുടെയും പരിശീലന പരിപാടികളുടെയും പരസ്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ സെക്രട്ടറി അറിയിച്ചു.

ദേശീയ കമ്മിഷന്റെയോ സംസ്ഥാന കൗൺസിലിന്റെയോ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നോ സർക്കാർ അംഗീകൃത കോഴ്സാണെന്നോ അവകാശപ്പെടുന്ന പരസ്യങ്ങൾ പരിശോധിച്ചുറപ്പാക്കാതെ വിശ്വസിക്കരുത്. കോഴ്‌സ് നടത്തുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീകാരവും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയും ഉണ്ടെന്ന് ഉറപ്പാക്കണം. സർവകലാശാലയുടെയോ മറ്റ് അധികാരികളുടെയോ അംഗീകാരം- ഉണ്ടെന്ന അവകാശവാദങ്ങൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സ്ഥിരീകരിക്കണം.

കോഴ്സ് പൂർത്തിയാക്കിയാൽ പ്രൊഫഷണൽ രജിസ്ട്രേഷൻ ലഭിക്കുമെന്നോ സർക്കാർ ജോലിക്ക് യോഗ്യത ലഭിക്കുമെന്നോ ഉള്ള അവകാശ വാദങ്ങൾ ഓദ്യോഗികമായി പരിശോധിക്കണം. റഗുലേഷൻ വിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് അംഗീകൃത സ്ഥാപനങ്ങളുടെ പേരും വിവരവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് kesahc.kerala.gov.in, ncahp.abdm.gov.in വെബ്സൈറ്റുകൾ സന്ദർശിക്കണം.

ദേശീയ കമ്മിഷൻ 18 പാഠ്യപദ്ധതികൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നാല്/ അഞ്ച് വർഷം ദൈർഘ്യമുള്ള ഡിഗ്രി കോഴ്സുകളും, രണ്ട്/ രണ്ടര വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളും, പി.ജി., പി.എച്ച്.ഡി. കോഴ്സുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ കമ്മിഷൻ പ്രസിദ്ധീകരിച്ച പാഠ്യപദ്ധതികൾക്ക് അനുസൃതമായ കോഴ്സുകളിലേക്ക് 2026-27 അധ്യയന വർഷത്തിൽ പ്രവേശനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ