വിഷയം : ശബരിമല തീർഥാടനം 2026- 27 – പാലാ കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രം ശബരിമല ഇടത്താവളം – 2026-27 തീർത്ഥാടനകാല പ്രവർത്തനങ്ങൾക്കായി യോഗംകൂടുന്നത് – സംബന്ധിച്ച്
ശബരിമലയുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശബരിമല തീർഥാടകർക്കായി ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചും നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ടവരുടെ ഒരു യോഗം ബഹുമാനപ്പെട്ട എം.എൽ.എ. ശ്രീ. മാണി സി കാപ്പൻ അവർകളുടെ അധ്യക്ഷതയിൽ 03.11.2026 തീയതി ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയ്ക്ക് കടപ്പാട്ടൂർ ദേവസ്വം ഹാളിൽ വച്ച് നടത്തുന്നതാണ്.
പോലീസ്, ഫയർ ഫോഴ്സ്, റവന്യു, ആരോഗ്യ വകുപ്പ്,ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, KSEB, PWD, വാട്ടർ അതൊരിട്ടി,എക്സൈസ്, ലീഗൽ മെട്രോളജി, RTO, മീനച്ചിൽ, ളാലം, പുലിയന്നൂർ വില്ലേജ് ഓഫിസർമാർ,വ്യാപരി വ്യവസായി ഏകോപന സമിതി, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുക്കും.



