Thursday, October 29, 2026
Homeകേരളംഓപ്പറേഷൻ തൂഫാൻ; കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാൾ അറസ്റ്റിൽ.

ഓപ്പറേഷൻ തൂഫാൻ; കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാൾ അറസ്റ്റിൽ.

കയ്പമംഗലം : ഓപ്പറേഷൻ തൂഫാൻ പ്രകാരം ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കയ്പമംഗലത്ത് നിരോധിത രാസലഹരിയായ MDMA യുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

27-10-2026 തിയ്യതി ഉച്ചക്ക് 12.00 മണിയോടെ പ്രതിയുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീടിനകത്തെ കിടപ്പ് മുറിയുടെ ബെഡ് ഷീറ്റിനടിയിൽ നിന്ന് 2.930 ഗ്രാം MDMA പിടിച്ചെടുത്തത്. പിടിച്ചെടുത്ത MDMA ഇന്റർമീഡിയറ്റ് അളവിലുള്ളതാണ്.

തൃശ്ശൂർ റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ജയൻ, ഡാൻസാഫ് എസ് ഐ പ്രദീപ്, എ എസ് ഐ ലിജു ഇയ്യാനി, എസ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജിത്ത് കെ, എസ് ഐ മാരായ അനന്തകൃഷ്ണൻ, തോംസൺ ആന്റണി, എസ് സി പി ഒ മിഥുൻ ലാൽ, സി പി ഒ ആഷിഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ