Thursday, October 29, 2026
Homeഅമേരിക്കഎട്ടുമാസം പ്രായമുള്ള കുഞ്ഞ് ബാത്‌ടബ്ബിലെ വെള്ളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ

എട്ടുമാസം പ്രായമുള്ള കുഞ്ഞ് ബാത്‌ടബ്ബിലെ വെള്ളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ

പി പി ചെറിയാൻ

 പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിലെ വർജീനിയയിൽ ബാത്ടബ്ബിൽ വെള്ളം തുറന്നുവെച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് വിട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞ് ബാത്ടബ്ബിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിനെത്തുടർന്നാണ് നടപടി.

മുപ്പതുകാരിയായ റോസെല്ലേന പിസാനി ആണ് അറസ്റ്റിലായത്. കൊലപാതകം , രണ്ട് കുട്ടികളോട് ക്രൂരത കാണിക്കൽ , മൂന്ന് തവണ കുട്ടികളെ അപകടത്തിലാക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ലൗഡൗൺ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബാത്ടബ്ബിൽ വെള്ളം തുറന്നുവെച്ച് മുതിർന്നവരുടെ മേൽനോട്ടമില്ലാതെ ഒറ്റയ്ക്ക് വിട്ടതിനെത്തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുങ്ങിമരിച്ചു. സംഭവസമയത്ത് വീട്ടിൽ എട്ട് മാസം മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള മറ്റ് രണ്ട് കുട്ടികൾകൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സെപ്റ്റംബർ 10-നാണ് പ്രതികരിക്കാനാവാത്ത അവസ്ഥയിലായ ഒരു കുഞ്ഞിനെ രക്ഷിക്കാൻ ലൗഡൗൺ കൗണ്ടി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഷെരീഫ് ഓഫീസിന്റെ സഹായം തേടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മുതിർന്നവരുടെ ശ്രദ്ധയില്ലാതെ ബാത്ടബ്ബിൽ വെള്ളം തുറന്നുവെച്ച നിലയിൽ ഒറ്റയ്ക്ക് ഇരുത്തിയിരുന്നതായി വ്യക്തമായത്.

സംഭവസമയത്ത് അമ്മയായ പിസാനി എന്തു ചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇതൊരു ഹൃദയഭേദകമായ സംഭവമാണെന്നും, കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും ലൗഡൗൺ കൗണ്ടി ഷെരീഫ് മൈക്ക് ചാപ്മാൻ വ്യക്തമാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ