Friday, November 20, 2026
Homeഇന്ത്യബഷീര്‍ ബാഗില്‍ ശ്രീരാമ പ്രതിമ സ്ഥാപിച്ച് ശ്രീരാം ചൗക്ക് ആക്കാന്‍ നീക്കം.

ബഷീര്‍ ബാഗില്‍ ശ്രീരാമ പ്രതിമ സ്ഥാപിച്ച് ശ്രീരാം ചൗക്ക് ആക്കാന്‍ നീക്കം.

ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ ബഷീര്‍ ബാഗിന്റെ പേര് മാറ്റാന്‍ ഹിന്ദുത്വര്‍ നടത്തിയ ശ്രമം പൊളിച്ചു. വിജയദശമി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ സ്ഥാപിച്ച ശ്രീരാമ പ്രതിമ കനത്ത പോലിസ് കാവലില്‍ നീക്കം ചെയ്തു. ഭാഗ്യനഗര്‍ ഗണേശ് ഉല്‍സവ് സമിതി നേതാവ് രവിനുത്താല ശശിധറിന്റെ നേതൃത്വത്തിലാണ് അമ്മവരി ക്ഷേത്രത്തിന് സമീപത്തെ ബഷീര്‍ബാഗില്‍ ശ്രീരാമ പ്രതിമ സ്ഥാപിച്ചിരുന്നത്.

ഇനി മുതല്‍ ബഷീര്‍ ബാഗിനെ ശ്രീറാം ചൗക്ക് എന്ന് വിളിക്കണമെന്നും ശശിധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ നീക്കത്തെ ചോദ്യം ചെയ്ത് മജ്‌ലിസ് ബച്ചാവോ തെഹ്‌റീക്ക് അധികൃതരെ സമീപിച്ചു. ഇതോടെ ക്ഷേത്ര അധികൃതര്‍ തന്നെ പ്രതിമ എടുത്തുമാറ്റി. ഗ്രൈറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചതെന്ന് മജ്‌ലിസ് ബച്ചാവോ തെഹ്‌റീക്ക് വക്താവ് അംജേദുല്ലാ ഖാന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ