Friday, October 23, 2026
Homeഅമേരിക്കലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു: ഫ്രാൻസിൽ ഒരു മരണം

ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു: ഫ്രാൻസിൽ ഒരു മരണം

ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് സ്ഥിരീകരിച്ചു. ഫ്രാൻസിലാണ് കന്നുകാലികളിൽ കണ്ടുവരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചത്. കിഴക്കൻ ഫ്രാൻസിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിച്ചു.കുതിരകൾ, ചെമ്മരിയാടുകൾ, എന്നിവയിൽ മുൻപ് ഷാമോണ്ട വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് അറിയിച്ചു. സ്ഥി​തിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു.

ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്പെയിൻ, യുകെ ജേഴ്സി എന്നിവിടങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ മൃഗങ്ങളിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ