ഡാളസ് :ഡാളാസിൽ നോർത്ത് ടെക്സസ് കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാരുടെ ആഭിമുഖ്യത്തിൽ 2026-ൽ വിരമിച്ച അഞ്ച് ജീവനക്കാർക്ക് യാത്രാ അയപ്പ് നൽകി.

ഗ്രാപെവിനിൽ നടന്ന ചടങ്ങിൽ ബാബു ജോസ്, ബിജിലി ബാബു, ജോൺ മാത്യൂ, തോമസ്, മേരി ടീച്ചർ എന്നിവരെയാണ് ആദരിച്ചത്. തോമസ് തൈമുറിയിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ Fr. ജോസഫ് കുര്യൻ പ്രാർത്ഥന നിർവഹിച്ചു.
സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ, എം.ഡി.ഒ അനുപ് ചെറിയൻ, സൂപ്പർവൈസർമാരായ സാബു മാത്യൂ, ജോസഫ് ജോർജ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു. ദീർഘകാലത്തെ സേവന സ്മരണകളും അനുഭവങ്ങളും പങ്കുവെച്ച സഹപ്രവർത്തകർ ഏവർക്കും ആശംസകൾ നേർന്നു.പോസ്റ്റൽ സർവീസിൽ നിന്നും വിരമിച്ചവർക്ക് അഭിനന്ദനങ്ങഉം ആശംസകഉം അറിയിച്ചുകൊണ്ട് സഹപ്രവർത്തകർ സംസാരിച്ചു.
മീറ്റിങ്ങിൽ പങ്കെടുത്തവർ ഈ മലയാളി കൂട്ടായ്മയുടെ വിവിധ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സംഘടാകരെ അഭിനന്ദിക്കുകയും ചെയ്തു.
റോയ് ജോൺ, തോമസ് തൈമുറിയിൽ, സുനിൽ കരടിയിൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സുനിൽ കരടിയിൽ നന്ദി രേഖപ്പെടുത്തി. രുചികരമായ മെഡിറ്ററേനിയൻ ഭക്ഷണത്തോടും സന്തോഷനിമിഷങ്ങളോടും കൂടി ചടങ്ങ് സമാപിച്ചു.



