Tuesday, October 20, 2026
Homeഅമേരിക്കയമനിലെ സര്‍ക്കാര്‍ മിലിറ്ററി ക്യാമ്പില്‍ ഹൂതി ആക്രമണം; 53 പേര്‍ കൊല്ലപ്പെട്ടു

യമനിലെ സര്‍ക്കാര്‍ മിലിറ്ററി ക്യാമ്പില്‍ ഹൂതി ആക്രമണം; 53 പേര്‍ കൊല്ലപ്പെട്ടു

സന: യെമനിലെ സര്‍ക്കാര്‍ സൈനിക ക്യാമ്പിലേക്ക് ഹൂതി ആക്രമണം. 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇരുന്നൂറില്‍ അധികം പേര്‍ക്ക് പരുക്കേറ്റു. യെമനിലെ ശബ്വ പ്രവിശ്യയിലെ ക്യാമ്പില്‍ ആണ് ആക്രമണം ഉണ്ടായത്. മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു

ആക്രമണത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന, തെക്കന്‍-മധ്യ തീരദേശ യെമനിലെ പ്രവിശ്യയാണ് ശബ്‌വ. ക്യാമ്പ് ലക്ഷ്യമാക്കി തന്നെയാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താക്കളും സമ്മതിച്ചിട്ടുണ്ട്. യെമനില്‍ ഹൂതികള്‍ ഈ അടുത്ത കാലത്ത് നടത്തിയതില്‍ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് യെമന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈനിക പരിശീലനം നടക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പുതിയ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ഫോഴ്സിലേക്ക് പുതിയതായി റിക്രൂട്ട് ചെയ്യപ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. ഹൂതികള്‍ക്ക് സര്‍ക്കാര്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന്റെ തലവന്‍ റഷാദ് അല്‍-അലിമി പ്രതികരിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വിവിധ ആക്രമണങ്ങളില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈനിക ക്യാമ്പിലേക്ക് ഈ ആക്രമണമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ