Monday, October 19, 2026
Homeഇന്ത്യനവംബർ ഒൻപത് മുതൽ രാജ്യത്ത് 137 ക്യാൻസർ മരുന്നുകളുടെ വില കുറയും.

നവംബർ ഒൻപത് മുതൽ രാജ്യത്ത് 137 ക്യാൻസർ മരുന്നുകളുടെ വില കുറയും.

ഡൽഹി :ക്യാൻസർ രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമേകുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. വരാനിരിക്കുന്ന നവംബർ ഒൻപത് മുതൽ രാജ്യത്ത് 137 ക്യാൻസർ മരുന്നുകളുടെ വില കുറയും. ഈ മരുന്നുകളുടെ വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി കേന്ദ്ര സർക്കാർ കർശനമായി നിശ്ചയിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഉയർന്ന വില കാരണം ദുരിതത്തിലാകുന്ന സാധാരണക്കാരായ രോഗികൾക്ക് ഇത് വലിയൊരു താങ്ങാകും.

ജീവൻരക്ഷാ മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വ്യാപാര മാർജിൻ പരിമിതപ്പെടുത്തുന്നതോടെ വിപണിയിൽ ഈ മരുന്നുകൾ വലിയ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമായി തുടങ്ങും.

വിലക്കയറ്റത്തിന്റെ ഇക്കാലത്ത് ലക്ഷക്കണക്കിന് രോഗികൾക്ക് വലിയ സാശ്വാസമാകുന്ന ഈ സുപ്രധാന ഉത്തരവ് നവംബർ ഒൻപത് മുതൽ നിലവിൽ വരും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ