Monday, October 19, 2026
Homeഅമേരിക്കനോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനം സെവിക സംഘം സൗത്ത് വെസ്റ്റ് സെന്റർ എ കലാമേളയും മാർത്തോ...

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനം സെവിക സംഘം സൗത്ത് വെസ്റ്റ് സെന്റർ എ കലാമേളയും മാർത്തോ ബോൾ 2026-ഉം സമാപിച്ചു

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഫാർമേഴ്സ് ബ്രാഞ്ച് (ഡാളസ് ): വിശ്വാസത്തിന്റെയും സർഗ്ഗാത്മകതയുടെയും പ്രൗഢഗംഭീരമായ സംഗമമായി മാറിയ എസ്.ഡബ്ല്യു. സെന്റർ എ കലാമേളയും മാർത്തോ ബോൾ 2026 മത്സരങ്ങളും വിജയകരമായി സമാപിച്ചു. ഫാർമേഴ്സ് ബ്രാഞ്ച് എം.ടി.സി.ഡി. അങ്കണത്തിൽ വെച്ച് നടന്ന ഈ കലാമേളയിൽ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള നിരവധി പ്രതിഭകൾ മാറ്റുരച്ചു.

കലാമേള കൺവീനർ ലിസി യോഹന്നാന്റെ നേതൃത്വത്തിൽ മികച്ച ക്രമീകരണങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 8:00 മണിക്ക് ആരംഭിച്ച രജിസ്ട്രേഷന് ശേഷം കൃത്യം 9:00 മണിക്ക് മത്സരങ്ങൾ ആരംഭിച്ചു. വ്യക്തിഗത ഇനങ്ങൾക്കും ഗ്രൂപ്പ് ഇനങ്ങൾക്കും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നടന്ന മത്സരങ്ങൾ കാണികൾക്കും ഏറെ ആവേശകരമായി.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ  നിന്നും  കലാമേളയിൽ  പങ്കെടുത്തവർ  ഓവറോൾ  രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഒക്ടോബര് 18 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ  വികാരി റവ റെജിൻ രാജു അവാർഡുകൾ വിതരണം ചെയ്തു . സെക്രട്ടറി സോജി സക്കറിയ നന്ദി പറഞ്ഞു

വിജയികൾ
റൈന റോയ്: മലയാളം പ്രസംഗം (ഒന്നാം സ്ഥാനം), മലയാളം ഉപന്യാസം (രണ്ടാം സ്ഥാനം)
ഡിംപിൾ ചെലഗിരി: ഇംഗ്ലീഷ് പ്രസംഗം (രണ്ടാം സ്ഥാനം), ഇംഗ്ലീഷ് ഉപന്യാസം (രണ്ടാം സ്ഥാനം)
ക്രിസ്റ്റീന രാജു: ഇംഗ്ലീഷ് ബൈബിൾ വായന (ഒന്നാം സ്ഥാനം)
റ്റിജി ലൂക്കോസ്: മലയാളം പ്രസംഗം (രണ്ടാം സ്ഥാനം)
ജിനു ജോർജ്ജ്: സോളോ സീനിയർ (രണ്ടാം സ്ഥാനം)
ആനി വർമ്മുതറ (ആനി വർഗ്ഗീസ്): മലയാളം ബൈബിൾ വായന (രണ്ടാം സ്ഥാനം)
ഗ്രൂപ്പ് സോംഗ്: രണ്ടാം സ്ഥാനം

തുടർച്ചയായ രണ്ടാം വർഷവും മാർത്തോ ബോൾ 2026 ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് യൂത്ത് ഫെലോഷിപ്പ് ചരിത്രനേട്ടം ആവർത്തിച്ചു. ആവേശകരമായ മത്സരത്തിനൊടുവിലാണ് അവർ ഈ അഭിമാനകരമായ വിജയം കരസ്ഥമാക്കിയത്.
പ്രാർത്ഥനയോടെയും കൂട്ടായ്മയോടെയും ഒത്തുകൂടിയ ഈ കലാമേളയും കായിക മത്സരങ്ങളും പങ്കെടുത്ത എല്ലാവർക്കും ആത്മീയവും സർഗ്ഗാത്മകവുമായ വലിയൊരു അനുഭവമായി മാറി. സമാനതകളില്ലാത്ത വിജയത്തിന് കാരണക്കാരായ എല്ലാ മത്സരാർത്ഥികൾക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ