സംസ്ഥാനത്ത് അടുത്ത മാസം മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നവംബർ 3 മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് എന്ന് സ്വകാര്യ ബസ് ഉടമകൾ. പ്രിയദർശിനി പദ്ധതി വന്നതോടെ സ്ത്രീകൾ സ്വകാര്യ ബസുകളിൽ കയറുന്നില്ല. സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവുന്നില്ല. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പ്രിയദര്‍ശിനി പദ്ധതി വന്നതോടെ വരുമാനം കുത്തനെ ഇടിഞ്ഞു.
ഇനിയും സര്‍വീസുമായി മുന്നോട്ടു പോകാനാകില്ലെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു. 2022-ൽ നിശ്ചയിച്ച പഴയ നിരക്കിലാണ് ഇന്നും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കാകട്ടെ 2011-ന് ശേഷം മാറ്റിയിട്ടുമില്ല. അതിനാൽ മിനിമം നിരക്കും, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കണം. അതോടൊപ്പം ഈ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനായി സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നു.
അതേസമയം, മലപ്പുറം ജില്ലയിൽ കുറഞ്ഞ റൂട്ടുകളിൽ മാത്രമാണ് പ്രിയദർശനി ബസുകൾ ഓടുന്നത്. പ്രിയദർശിനി ബസുകൾ നാമമാത്രമുള്ള മലപ്പുറം ജില്ലയിൽ മറ്റിടങ്ങളിൽ സ്ത്രീകൾക്ക് കിട്ടുന്ന കെഎസ്ആർടിസി സൗജന്യം ലഭിക്കാത്ത സാഹചര്യത്തിൽ പ്രൈവറ്റ് ബസുകൾക്ക് ചാർജ് കൂട്ടുമ്പോൾ അത് മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് ഇരുട്ടടിയായി മാറും എന്നാണ് ജനങ്ങൾ ഭയക്കുന്നത്.



