Saturday, October 17, 2026
Homeസിനിമജയിലര്‍ 2' ക്ലൈമാക്‌സില്‍ കാറിലെത്തുന്നത് മോഹന്‍ലാലിന് ഡ്യൂപ്പ് ആയെത്തിയ മിമിക്രി താരം ജോബി കൊടകര ആണന്ന്...

ജയിലര്‍ 2′ ക്ലൈമാക്‌സില്‍ കാറിലെത്തുന്നത് മോഹന്‍ലാലിന് ഡ്യൂപ്പ് ആയെത്തിയ മിമിക്രി താരം ജോബി കൊടകര ആണന്ന് ഒരു വിഭാഗം ഉറപ്പിച്ചു പറയുന്നു.

കൊച്ചി:സൂപ്പര്‍താരം രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘ജയിലര്‍ 2’ന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെച്ച്‌ മിമിക്രി താരം ജോബി കൊടകര

ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ സാന്നിധ്യമറിയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം താരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞുപോയെന്ന ചര്‍ച്ചകള്‍ക്കിടെ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളെക്കുറിച്ചുള്ള അപ്രതീക്ഷിത വെളിപ്പെടുത്തലും എത്തിയിരിക്കുന്നത്, മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ലുക്കില്‍ ‘ജയിലര്‍ 2’വില്‍ നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് ജോബി പങ്കുവച്ചത്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ മിക്ക ഷോട്ടുകളും വെട്ടി കളഞ്ഞതായി മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദീന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ക്ലൈമാക്‌സ് സീനില്‍ അഭിനയിച്ചത് മോഹന്‍ലാല്‍ അല്ല, ഡ്യൂപ്പാണെന്ന ജോബി കൊടകരയുടെ ‘വെളിപ്പെടുത്തല്‍’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ചെറിയ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോബി സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ”ജയിലര്‍ 2 എന്ന ബ്രഹ്മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവന്‍ റിലീസ് ആകുമ്പോള്‍ അതിന്റെ വളരെ ചെറിയ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം. രജനികാന്ത് സാര്‍ എന്ന ലോക മെഗാസ്റ്റാറിനെ നേരില്‍ അടുത്ത് കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു”, ജോബിയുടെ വാക്കുകള്‍.

ജോബിയുടെ ഈ ചിത്രങ്ങള്‍ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ‘ജയിലര്‍ 2’ ക്ലൈമാക്‌സില്‍ കാറിലെത്തുന്നത് മോഹന്‍ലാലിന് ഡ്യൂപ്പ് ആയെത്തിയ ജോബിയാണെന്നാണ് ഒരു വിഭാഗം ഉറപ്പിച്ചു പറയുന്നത്.

ചിത്രം ലോകമെമ്പാടും റിലീസ് ചെയ്ത വേളയിലാണ് ജോബി തന്റെ കുറിപ്പ് പുറത്തുവിട്ടത്. രജനീകാന്ത് എന്ന ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട മെഗാസ്റ്റാറിനെ നേരില്‍ കാണാനും ഒപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും, ഒപ്പം വേഷവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

എസ്.ജെ. സൂര്യ, ജാക്കി ഷ്രോഫ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ജോബി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഫിഗര്‍ ഡ്യൂപ്പായിട്ടാണ് ജോബി അഭിനയിക്കുന്നത്. ഏകദേശം ഇരുപത് വര്‍ഷത്തോളമായി ഫിഗര്‍ ഡ്യൂപ്പ് രംഗത്ത് സജീവമായ തനിക്ക്, ഇത്രയും വലിയൊരു ചിത്രത്തില്‍ ലാലേട്ടന്റെ ഡ്യൂപ്പായി അവസരം ലഭിച്ചത് അതീവ സന്തോഷം നല്‍കിയെന്ന് ജോബി മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, വന്‍ വരവേല്‍പ്പോടെയാണ് ‘ജയിലര്‍ 2’ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. കേരളത്തില്‍ മാത്രം 800-ഓളം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. വന്‍ വിജയമായിരുന്ന ‘ജയിലറി’ന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.’,

സിനിമയുടെ ട്രെയിലറില്‍ ഉള്‍പ്പടെയുള്ള മോഹന്‍ലാലിന്റെ ഭാഗങ്ങള്‍ സിനിമയില്‍ കാണാനില്ല. മാത്രമല്ല ആകെ രണ്ട് രംഗങ്ങളില്‍ മാത്രമാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നതും. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി കയ്യടി നേടിയ മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് രണ്ടാം ഭാഗത്തിലും മികച്ച സ്‌ക്രീന്‍ സ്‌പേസ് നെല്‍സണ്‍ നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളി ആരാധകര്‍. ട്രെയ്ലറില്‍ മാസ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ രംഗങ്ങളും ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ