Saturday, October 17, 2026
Homeഅമേരിക്കകണക്റ്റിക്കട്ടിൽ കാലിന് പരിക്കേറ്റ യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചു

കണക്റ്റിക്കട്ടിൽ കാലിന് പരിക്കേറ്റ യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചു

 പി പി ചെറിയാൻ

കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിലെ ഫാമിൽ ജോലി ചെയ്യുന്നതിനിടയിൽ കാൽക്കുഴയ്ക്ക് പരിക്കേറ്റ 21 കാരിയായ ഡെയ്ൽ ആലീസ് മാർട്ടിൻ  ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചു. വാട്ടർബറി ആശുപത്രിയിൽ പ്രവേശിപ്പിച്ച് 14 മണിക്കൂറിനുള്ളിൽ ശ്വാസോച്ഛ്വാസം നിലച്ച യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നുവെന്ന് കുടുംബം കോടതിയിൽ ഫയൽ ചെയ്ത കേസിൽ പറയുന്നു.

അമിത അളവിൽ ശക്തമായ വേദനസംഹാരികൾ നൽകിയതാണ് മരണകാരണമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഫോണിലൂടെയുള്ള ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിൽ ആശുപത്രി ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും, ഇതിനെ തുടർന്ന് ഡെയ്‌ലിന് മാറിമാറി മരുന്നുകൾ ലഭിച്ചതായും സെന്റർസ് ഫോർ മെഡികെയർ ആൻഡ് മെഡിഡെയ്ഡ് സർവീസസ് (CMS) വ്യക്തമാക്കുന്നു. 2025 ഏപ്രിൽ 13-നാണ് ബ്രെയിൻ ഡെഡ് ആയതിനെ തുടർന്ന് ഡെയ്ൽ മരണപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആശുപത്രിയിൽ മതിയായ ജീവനക്കാരുടെയും മെഡിക്കൽ സാധനങ്ങളുടെയും കുറവുണ്ടായിരുന്നതായി കുടുംബം ആരോപിക്കുന്നു. സ്വകാര്യ ഇക്വിറ്റി കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് യുവതിയുടെ ജീവനെടുത്തതെന്ന് ചൂണ്ടിക്കാട്ടി കുടുംബം നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മരണശേഷവും അവയവദാനത്തിലൂടെ മറ്റുള്ളവർക്ക് ജീവൻ നൽകിയാണ് ഡെയ്ൽ മാതൃകയായത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ