Friday, October 9, 2026
Homeകേരളം'പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കും': കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു

‘പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കും’: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിക്കാൻ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരത്തെ തുടർന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കും. മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും.സമരം താൽക്കാലികമായി പിൻവലിച്ചെന്ന് സമരക്കാർ വ്യക്തമാക്കി.

വ്യാഴാഴ്ചയിലെ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരും. സമരം കാരണം മീറ്റര്‍ റീഡിങ് തടസപ്പെട്ടതോടെയാണ് സമവായനീക്കം. സമരം കനത്തതോടെ റീഡിങ് മിഷന്‍ ഉള്‍പ്പെടെ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു. മെഷീന്‍ തിരികെ നല്‍കാത്തവര്‍ക്കെതിരെ പോലീസ് നടപടിയെടുക്കാനും കെഎസ്ഇബി തീരുമാനിച്ചിരുന്നു.

പിന്നാലെയാണ് വകുപ്പ് മന്ത്രി സമവായ ചര്‍ച്ചയ്ക്ക് ഒരുങ്ങിയത്.ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന കെഎസ്ഇബി കരാര്‍ മീറ്റര്‍ റീഡര്‍മാര്‍ സമരം നടത്തുന്നത്.മീറ്റര്‍ റീഡിംഗ് മുടങ്ങിയതോടെ കെഎസ്ഇബിയുടെ നാലിലൊന്ന് വരുമാനം ഇതിനോടകം നിലച്ചു. സാധാരണക്കാരെയും ഒരുപോലെ വലയ്ക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ