Friday, October 9, 2026
Homeകേരളംപാർട്ടി ആരെയും സംരക്ഷിക്കില്ല, പീഡകർ എത്ര ഉന്നതരായാലും നടപടി ഉറപ്പ്'- നിലപാട് ആവർത്തിച്ച് പി കെ...

പാർട്ടി ആരെയും സംരക്ഷിക്കില്ല, പീഡകർ എത്ര ഉന്നതരായാലും നടപടി ഉറപ്പ്’- നിലപാട് ആവർത്തിച്ച് പി കെ ശ്രീമതി.

സ്ത്രീ പീഡകരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റ് അംഗം പി കെ ശ്രീമതി. താന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്കെതിരെയും പെണ്‍ക്കുട്ടികള്‍ക്കെതിരെയും ആര് അതിക്രമം കാണിച്ചാലും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അത് അങ്ങനെ തന്നെ തുടരുമെന്നും പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.

അതിക്രമം കാണിച്ചവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലുറച്ചാണ് പി കെ ശ്രീമതി പ്രതികരിച്ചത്. പാര്‍ട്ടിയുടെ പാരമ്പര്യം അനുസരിച്ച് നടപടി എടുക്കുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.

തനിക്ക് എതിരെ സൈബര്‍ ആക്രമണം രൂക്ഷമാണെന്നും എ കെ ബാലനുമായുള്ള ഫോട്ടോ ഉപയോഗിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് പി കെ ശ്രീമതി നിലപാട് വീണ്ടും ആവർത്തിച്ച് വ്യക്തമാക്കിയത്.
‘സുരേഷ് ബാബു എന്നല്ല മറ്റ് A or B ആണെങ്കിലും പാർട്ടി ആരെയും സംരക്ഷിക്കില്ല’ എന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് പി കെ ശ്രീമതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആരോപണം നേരിടുന്ന ഇ എന്‍ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതില്‍ സംസ്ഥാന നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലം മുന്നിലുണ്ട്. അതിനിടെയാണ് നേതൃത്വത്തെ ഉന്നം വെച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യമായി പി കെ ശ്രീമതി രംഗത്തെത്തിയത്.

‘ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഐഎമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ”വിനാശകാലെ വിപരീതബുദ്ധി ”എന്ന് മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ’, എന്ന ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചാണ് പി കെ ശ്രീമതി രംഗത്ത് വന്നത്.

സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പാലക്കാട് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇ എന്‍ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി പകരം വി ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറി ആക്കിയത്.താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്ന് സുരേഷ് ബാബു പറഞ്ഞിരുന്നെങ്കിലും വനിതാ അഭിഭാഷകയുടെ പരാതിയിലാണ് നടപടി എന്ന് വാര്‍ത്ത വന്നിരുന്നു.
സുരേഷ് ബാബുവിനെതിരായ നടപടി എം വി ഗോവിന്ദന്‍ തള്ളിയിരുന്നെങ്കിലും പരോക്ഷമായി സ്ഥിരീകരിക്കുന്ന നിലപാടാണ് എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്നുണ്ടായത്. ഇതോടെയാണ് വിഷയം ചർച്ചയാകുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ