Friday, October 9, 2026
Homeകേരളംമാസപ്പടി കേസിൽ സുപ്രധാന വിധി ഇന്ന്; പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണ്ണായകം

മാസപ്പടി കേസിൽ സുപ്രധാന വിധി ഇന്ന്; പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണ്ണായകം

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണ്ണായകം. പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇന്ന് വിധി പറയും.

ജസ്റ്റിസ് എ ബദറുദീൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡിയും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട എസ്ഐടി അന്വേഷണത്തിൽ ചോദ്യം ചെയ്യൽ നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ഐഡി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള മാസപ്പടി കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഐ ഡി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഹവാല ഇടപാടിൽ ഉൾപ്പടെ പങ്ക് സംശയിക്കുന്ന മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

ഇ ഡി അന്വേഷണ ഘട്ടത്തിൽ റെയ്ഡ് നടത്തിയ ഹസൻ വാരിസിനെയാണ് ആദ്യം ചോദ്യം ചെയ്തത്.  മുഹമ്മദ് റിയാസുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലെന്ന് ഹസൻ വാരിസ് മൊഴി നൽകി.മുഹമ്മദ് റിയാസ് സുഹൃത്ത് മാത്രമാണ്.ഐഡി മൊഴി രേഖപ്പെടുത്തിയത് ഭയപ്പെടുത്തിയതാണ്. മകളെ കേസിൽ കുടുക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഹസൻ വാരിസ് മൊഴി നൽകി. ഒപ്പം
ഈ ഡിയ്ക്ക് നൽകിയ മൊഴിയിൽ സത്യവാങ്മൂലവും എസ്ഐടിക്ക് ഹസൻ വാരിസ് കൈമാറി.

ഷൈജൽ മുഹമ്മദിൻ്റെ മൊഴിയും രേഖപ്പെടുത്തി. ഷൈജലിനു മൂന്നു കോടി രൂപ നൽകിയതായി വീണ.ടി ഡയറിയിൽ രേഖപ്പെടുത്തിയെന്നും ED റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെയും CMRL ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും മുഹമ്മദ് റിയാസ് ഉൾപ്പടെ ഉള്ളവരെ ചോദ്യം ചെയ്യുക.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ