Wednesday, October 7, 2026
Homeകേരളംസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്: നിരക്ക് അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നലെ രാവിലെ കുറഞ്ഞ സ്വർണവില ഉച്ചയോടെ വീണ്ടും ഉയർന്ന് പവന് 1.10 ലക്ഷം രൂപ കടന്നിരുന്നു. എന്നാൽ ഇന്ന് രാവിലെ വില വീണ്ടും താഴുകയായിരുന്നു. പവന് 480 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,09,680 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലാണ് വ്യാപാരം.

യുഎസ് ഫെഡറൽ റിസർവിൻ്റെ സെപ്റ്റംബറിൽ നടന്ന യോഗത്തിൻ്റെ മിനിറ്റ്സ് ഇന്ന് പുറത്തുവരുന്നതാണ് വിപണി ഉറ്റുനോക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ പലിശനിരക്ക് സംബന്ധിച്ച് ഫെഡറൽ റിസർവ് സ്വീകരിക്കുന്ന മിനിറ്റിൽ നിന്ന് വ്യക്തമാകും. ഇതിൻ്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ജാഗ്രതയോടെയാണ് വിപണിയെ സമീപിക്കുന്നത്.

എണ്ണവിലയിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക-ഇറാൻ സംഘർഷവും സൗദി അറേബ്യയും യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷവുമാണ് എണ്ണവിപണിയിൽ പ്രതിഫലിക്കുന്നത്.

ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെൻ്റ് ക്രൂഡ് വില നിലവിൽ ബാരലിന് 100 മുകളിലാണ്. ബോണ്ട് യീൽഡ് ഉയർന്നുനിൽക്കുന്നതും ഡോളർ ശക്തിപ്പെടുന്നതും സ്വർണവിലയിൽ സമ്മർദം ചെലുത്തുന്നുണ്ട്. ജനുവരി 29 ന് രേഖപ്പെടുത്തിയത് 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ