Thursday, October 8, 2026
Homeകേരളംവയോജനങ്ങൾക്ക് ബസിൽ റിസർവേഷൻ ഉറപ്പാക്കുമെന്ന് കെ എസ് ആർ ടി സി

വയോജനങ്ങൾക്ക് ബസിൽ റിസർവേഷൻ ഉറപ്പാക്കുമെന്ന് കെ എസ് ആർ ടി സി

കെഎസ്ആർടിസി ബസുകളിൽ വയോജനങ്ങൾക്കായി റിസർവ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നും ബസുകളിൽ നിലവിലുള്ള ഓൺലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ ഉറപ്പ്.

വയോജനസൗഹൃദമായി സ്വീകരിക്കേണ്ട പരിഷ്‌കരണ നടപടികളെ സംബന്ധിച്ച് സംസ്ഥാന വയോജന കമ്മിഷനുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി എം ഡി ഡോ. പ്രമോജ് ശങ്കർ ഈ ഉറപ്പ് നൽകിയത്.

കെഎസ്ആർടിസി ബസുകളിൽ വാതിൽപ്പടികളുടെ ഉയരം കുറയ്ക്കുന്നത് സംബന്ധിച്ചും വയോജനങ്ങൾക്കായി റിസർവ് ചെയ്തിരിക്കുന്ന സീറ്റുകളുടെ സ്ഥാനം ടയറിനു മുകളിൽ നിന്നും മാറ്റുന്നത് സംബന്ധിച്ചുമുള്ള നിർദേശം പരിശോധിക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. യോഗത്തിൽ വയോജന കമ്മിഷൻ അംഗം അമരവിള രാമകൃഷ്ണൻ, കമ്മിഷൻ സെക്രട്ടറി ജി വിനോദ്, രജിസ്ട്രാർ ശാരദ ടി. ആർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ