Sunday, October 4, 2026
Homeകേരളംസംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും വലിയ പ്രതിസന്ധിയിൽ; പാലക്കാട് സിപിഐഎമ്മിൽ വിഭാഗീയത നിലനിൽക്കുന്നുവെന്ന് സമ്മതിച്ച് ജില്ലാ...

സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും വലിയ പ്രതിസന്ധിയിൽ; പാലക്കാട് സിപിഐഎമ്മിൽ വിഭാഗീയത നിലനിൽക്കുന്നുവെന്ന് സമ്മതിച്ച് ജില്ലാ കമ്മിറ്റി റിപ്പോർട്ട്.

പാലക്കാട്: ജില്ലയിലെ സിപിഐഎമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നു എന്ന് സമ്മതിച്ച് ജില്ലാ കമ്മിറ്റി റിപ്പോർട്ട്. ഗുരുതര കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് ആണ്, സിപിഐഎം വിപുലീകൃത പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അവതരിപ്പിച്ചത്. കോങ്ങാട്, തൃത്താല ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയത ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അട്ടപ്പാടിയിലെ അനധികൃത ഭൂമി ഇടപാടുകളിൽ സിപിഐഎം നേതാക്കൾക്ക് പങ്കുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയായി സിപിഐഎം മാറിയെന്നും ,നേതാക്കളുടെ സ്വത്ത് വിവരം കണക്കുകൾ പുറത്തുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും വലിയ പ്രതിസന്ധിയിലാണെന്നും യോഗം വിലയിരുത്തി. ജില്ലയിലെ സെക്രട്ടേറിയറ്റ് യോഗം കാര്യക്ഷമമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ചർച്ചകൾക്ക് ശേഷം ഒക്ടോബർ 4-ന് പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയം പരിസരത്ത് ബഹുജന റാലി നടക്കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ