Monday, October 5, 2026
Homeഇന്ത്യസ്ത്രീകളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി

സ്ത്രീകളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി

ബംഗളൂരു : സ്ത്രീകളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലുകളും വാക്കാലുള്ള അധിക്ഷേപങ്ങളും ഐപിസി 509ആം വകുപ്പ് പ്രകാരമുള്ള കുറ്റമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബെംഗളൂരു ന്യൂ ബിഐഎൽ റോഡിൽ 2023 ഓഗസ്റ്റിലുണ്ടായ ഒരു തർക്കവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കിയതാണ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിൻ്റെ ഉത്തരവ്.

രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം തന്നെയും സുഹൃത്തുക്കളെയും ബോഡി ഷെയ്‌മിംഗ് നടത്തുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് 26-കാരിയായ യുവതിയുടെ പരാതി. ഒരു സ്ത്രീയുടെ മാന്യതയെ ബോധപൂർവ്വം അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളോ പ്രവൃത്തികളോ ആണ് ഈ വകുപ്പിൻ്റെ പരിധിയിൽ വരുന്നത്. ബോഡി ഷെയിമിങ്ങും വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക വിഷമമുണ്ടാക്കിയേക്കാമെങ്കിലും, അത് സ്ത്രീത്വത്തെ അപമാനിക്കൽ എന്ന നിയമപരമായ നിർവചനത്തിലേക്ക് നേരിട്ട് വരില്ലെന്ന് കോടതി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ