Friday, October 2, 2026
Homeകേരളംവർക്കല വെട്ടൂരിൽ യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്ന റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം...

വർക്കല വെട്ടൂരിൽ യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്ന റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി

വർക്കല: വർക്കല വെട്ടൂരിൽ യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ച് ഐഫോണും പണവും കവർന്ന റൗഡി ലിസ്റ്റിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ ഒന്നാം പ്രതിയായ അബുത്താലി, വെട്ടൂർ സ്വദേശികളായ അഹമ്മദ് ബിലാൽ റിയാസ് എന്നിവരെയാണ് മർദിച്ചത്. മുൻ വൈരാഗ്യമാകാം ആക്രമണത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ നിഗമനം.

സെപ്റ്റംബർ 20ന് രാത്രി ഏകദേശം 8.15 ഓടെയായിരുന്നു സംഭവം. ബന്ധുവിന്റെ വീടിന് സമീപം ബസ് പാർക്ക് ചെയ്തതിന് ശേഷം പോകാനൊരുങ്ങവെയാണ് വെട്ടൂർ സ്വദേളികളായ അഹമ്മദ് ബിലാലും യാസിനെയും ബൈക്കിലെത്തിയ വെട്ടൂർ സ്വദേശികളായ അബുത്താലിയും ഷാരൂഖും മർദിച്ചത്. തുട‍ർന്ന് യുവക്കാളുടെ കൈവശമുണ്ടായിരുന്ന ഐഫോണും പണമടങ്ങിയ പേഴ്സും ഇവർ പിടിച്ചുവാങ്ങി. പണം വേണമെങ്കിൽ എടുത്തുകൊള്ളുവെന്നും ഐഫോൺ തിരികെ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടപ്പോൾ, വീട്ടിലെത്തിയാൽ നൽകാമെന്നായിരുന്നു മറുപടി. ഇതിനായി 8.30 ഓടെ ഇവർഅബുത്താലിയുടെ വീട്ടിലെത്തി. എന്നാൽ വീട്ടിലെത്തിയ ഇവരെ അബുത്താലി വടിവാളുമായി പുറത്തിറങ്ങി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടെ അബുത്താലിയുടെ സഹോദരി പൊലീസ് കൺട്രോൾ റൂമിൽ വളിച്ച് ആയുധങ്ങളുമായി ഒരു സംഘം യുവാക്കൾ വീട്ടിലെത്തി തന്നെയും കാൻസർ രോഗിയായ ഭ‍ർത്താവിനെയും ആക്രമിച്ചതായി പരാതിപ്പെട്ടു. തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. ഈ സംഭവം നടക്കുന്നതിന് മുൻപ് ഒന്നാം പ്രതിയായ അബുത്താലിയെ ഒരു വീടിന് സമീപം കണ്ട യുവാക്കൾ ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ