Thursday, October 1, 2026
Homeകേരളം'ഓപ്പറേഷൻ തെളിമ': മലപ്പുറത്ത് 296 ലീറ്റർ ഉപയോഗിച്ച എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു; 38 കടകൾക്ക് പിഴ...

‘ഓപ്പറേഷൻ തെളിമ’: മലപ്പുറത്ത് 296 ലീറ്റർ ഉപയോഗിച്ച എണ്ണ പിടിച്ചെടുത്തു നശിപ്പിച്ചു; 38 കടകൾക്ക് പിഴ യിട്ടു

മലപ്പുറം ജില്ലയിലെ വൈകുന്നേരങ്ങളിൽ സജീവമാകുന്ന ബ്രോസ്റ്റ്, ഈവനിങ് സ്നാക്സ് കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തെളിമ’ മിന്നൽ പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 296 ലീറ്റർ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 38 കടകൾക്ക് പിഴയടയ്ക്കാൻ നോട്ടീസ് നൽകി.

ആവർത്തിച്ച് ചൂടാക്കി ഉപയോഗിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്ന അവസ്ഥയിലായ എണ്ണയാണ് ഉദ്യോഗസ്ഥർ നശിപ്പിച്ചത്. നിയമലംഘനം നടത്തിയ ഒരു സ്ഥാപനത്തിനെതിരെ ആർ.ഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനും നടപടി സ്വീകരിച്ചു. രണ്ടു സ്ഥാപനങ്ങൾക്കു ഇമ്പ്രൂവ്മെന്റ് നോട്ടീസും 13 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസും നൽകിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 12 സ്ക്വാഡുകളായി തിരിഞ്ഞ് രണ്ടു ദിവസങ്ങളിലായിട്ടായിരുന്നു പരിശോധന. കോട്ടയ്ക്കൽ, മഞ്ചേരി, മലപ്പുറം, മങ്കട, പെരിന്തൽമണ്ണ മേഖലകളിലെ 141 കടകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന ബ്രോസ്റ്റ് വിൽപന കേന്ദ്രങ്ങൾ, ഈവനിങ് സ്നാക്സ് കടകൾ എന്നിവിടങ്ങളിൽ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ചൂടാക്കി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഈ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ