Tuesday, September 29, 2026
Homeകേരളംഇൻസ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തെ ചൊല്ലി തര്‍ക്കം; നടുറോഡിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി

ഇൻസ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തെ ചൊല്ലി തര്‍ക്കം; നടുറോഡിൽ വിദ്യാര്‍ത്ഥികൾ തമ്മിൽ കൂട്ടയടി

കോഴിക്കോട്: കോഴിക്കോട് വെള്ളിയൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിലെ വെള്ളിയൂര്‍ ജംഗ്ഷനിലാണ് യൂണിഫോമിലുള്ള വിദ്യാര്‍ത്ഥികള്‍ ഇന്നലെ നടുറോഡില്‍ ഏറ്റുമുട്ടിയത്. റീല്‍സ് ചിത്രീകരിക്കുന്നതിലെ തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്.

വെള്ളിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ തമ്മിലായിരുന്നു അടിയും തിരിച്ചടികളും. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനുള്ള റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ആരും ചികിത്സ തേടുകയോ പരാതിയുമായി പൊലീസിനെ സമീപിക്കുകയോ ചെയ്തിട്ടില്ല.

വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് കുട്ടികളുടെ തമ്മില്‍ത്തല്ലുണ്ടാക്കിയത്. നേരത്തെയും ഇവിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാവുകയും പൊലീസ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ