Tuesday, September 29, 2026
Homeഇന്ത്യസ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.

സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം.

മൈസൂരു: സ്കൂൾ ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നിട്ടുള്ളത്. ഒരു വയസ്സും ഏഴു മാസവും പ്രായമുള്ള ലതിക്‌ഷയാണ് അപകടത്തിൽ മരിച്ചത്. തന്റെ സഹോദരനെ സ്കൂളിൽ നിന്ന് വിളിക്കാനായി അമ്മയ്ക്കൊപ്പമാണ് കുഞ്ഞ് എത്തിയത്.

സ്കൂൾ ബസിൽനിന്ന് നാലു വയസ്സുള്ള മകനെ അമ്മ താഴെയിറക്കുന്നതിനിടെ, ഡ്രൈവർ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം തൊട്ടടുത്തു നിന്നിരുന്ന ലതിക്‌ഷയെ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ബസ്സിന്റെ ടയർ കുഞ്ഞിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും പെൺകുട്ടി സംഭവസ്ഥലത്തുതന്നെ തൽക്ഷണം മരിക്കുകയും ചെയ്തു.

സംഭവത്തിൽ സ്കൂൾ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42)തിരെ കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തതെന്നും, സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബം നൽകിയിരിക്കുന്ന പരാതിയിൽ ആവശ്യപ്പെടുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ