കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്. വീണ്ടും പരിഗണിക്കും.
ഇന്നലെ വിധിപറയാൻ തീരുമാനിച്ചെങ്കിലും പ്രതിഭാഗം രേഖകൾ കൈമാറാത്തതിനാലാണ് ഇന്ന് വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണ കേസിലും ആൻ്റോ അഗസ്റ്റിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇതേ കോടതി ഇന്ന് പരിഗണിക്കും.
കേസിൽ ഒന്നാം പ്രതിയാണ് ആൻ്റോ അഗസ്റ്റിൻ. ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസിൽ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസ് നോട്ടീസ് നൽകിയിരുന്നു.



