Friday, September 25, 2026
Homeഇന്ത്യ"ഇത് വെറും ഉപദേശമല്ല,പരാജയത്തിന്റെ തെളിവ്"; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

“ഇത് വെറും ഉപദേശമല്ല,പരാജയത്തിന്റെ തെളിവ്”; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക വാര്‍ത്താസമ്മേളനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അന്‍പത് വര്‍ഷം വരെ രാജ്യം ബിജെപി ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പഴയ പ്രസംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം തുടങ്ങിയത്. താനൊരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ഒരു രാഷ്ട്രീയ നേതാവിനും മോദിയും ഷായും പറഞ്ഞ രീതിയില്‍ ഒരു പ്രതികരണം നടത്താന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടവകാശവും ഭരണഘടനയും നശിച്ചുവെന്നും നിയമങ്ങള്‍ നിയമവിരുദ്ധമായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം തന്നെ നശിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തെ നശിപ്പിക്കുന്നവര്‍ എന്ന് ചൂണ്ടിക്കാട്ടി പത്തൊന്‍പതോളം പേരുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, വ്യവസായി ഗൗതം അദാനി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ മിശ്ര, ആര്‍എസ്എസ് നേതാവ് ബി എല്‍ സന്തോഷ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, ബാബ രാംദേവ്, കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍, മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മാധ്യമപ്രവര്‍ത്തകരായ രജത് ശര്‍മ്മ, അര്‍ണബ് ഗോസ്വാമി, സംവിധായകന്‍ വിവേക് അഗ്നിഹോത്രി, കങ്കണ റണാവത്ത്, ജയ് ഷാ, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് അടക്കമുള്ളവരുടെ ചിത്രങ്ങളാണ് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്. ഇതില്‍ നരേന്ദ്ര മോദി, അമിത് ഷാ, ഗൗതം അദാനി, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, പ്രമോദ് കുമാര്‍ മിശ്ര, ഗ്യാനേഷ് കുമാര്‍ എന്നിവരാണ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനക്ക് പിന്നിലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ബാക്കിയുള്ളവരെ ഇവർ ഉപകരണമാക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തത് മോദിയും അമിത് ഷായുമാണെന്നും രാഹുല്‍ പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ഗ്യാനേഷ് കുമാറാണ്. വോട്ട് മോഷ്ടിക്കുമ്പോള്‍ നടക്കുന്ന നിയമ നിര്‍മ്മാണം നിയമ വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. 2023 ഡിസംബറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അനുകൂലമായ നിയമനിര്‍മ്മാണമാണ് നടന്നത്. ആ നീക്കത്തെ താന്‍ എതിര്‍ത്തിരുന്നു. മഹാദേവ് പുരിയിലും ഹരിയാനയിലും വോട്ട് ചോരി നടന്നു. വോട്ട് ചോരി നടന്നില്ലെന്ന് സ്ഥാപിക്കാനാണ് ഗ്യാനേഷ് കുമാര്‍ പരമാവധി ശ്രമിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണത്. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിൻ്റെ പ്രധാന ഗൂഢാലോചകര്‍ അമിത് ഷായും നരേന്ദ്ര മോദിയുമാണ്. ഇരുവർക്കുമെതിരെ അന്വേഷണം വേണം. മൂന്ന് വര്‍ഷമായി താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചതായും രാഹുല്‍ ഗാന്ധി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ