Monday, September 21, 2026
Homeകേരളംമാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുമോ? സർക്കാരിന്റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: ഇഡി ആവശ്യത്തിൽ സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാറിന്റെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണം ആകാമെന്നായിരുന്നു എജിയുടെ നിയമോപദേശം. എജിയുടെ ഉപദേശം സർക്കാർ കൊള്ളുമോ തള്ളുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ തുടരുകയാണ്. ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും തുടർ തീരുമാനം.

പിണറായി വിജയനെതിരെ, കേസെടുത്താൽ മാസപ്പടി ഡയറിയിൽ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉൾപ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോൺഗ്രസിന്റെ ആശങ്ക. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ്‌ റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്. ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിൻെറ വിലയിരുത്തൽ.

ഇ ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത് രീതിയിലാണ് അന്വേഷണം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തിൽ ഉണ്ട്. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ