Monday, September 21, 2026
Homeകേരളംസംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം.

കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമായ ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

പാലാ, ഭരണങ്ങാനം മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. തീക്കോയി മേഖലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. വാഗമൺ ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസമുണ്ടായി. മേഖലയിൽ നദിയിൽ കലങ്ങിമറിഞ്ഞ വെള്ളമാണ് ഒഴുകുന്നത്. ഇത് വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായോ എന്ന് സംശയത്തിന് കാരണമായിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ