Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 20-ാം പ്രതിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 20-ാം പ്രതിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 20-ാം പ്രതിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ  ആക്രമിച്ച കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി (മൂന്ന്). 20-ാം പ്രതി ഉണ്ണിയ്ക്കാണ് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത്.

സംസ്ഥാനം വിട്ട് പോകരുതെന്നും എല്ലാ ശനിയാഴ്ചയും മ്യൂസിയം എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഒപ്പിടണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍. ഈ രണ്ട് കാര്യങ്ങളിലാണ് ഇളവ് അനുവദിച്ചത്. ഡല്‍ഹിയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പ്രതി കോടതിയെ സമീപിച്ചത്.

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ മെയ് 27ന് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തി മടങ്ങുന്ന ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനമാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. ഇ ഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിടുകയായിരുന്നു.

സംഭവത്തിൽ പിഎംഎല്‍എ നിയമപ്രകാരം ഇ ഡി കേസെടുത്തിരുന്നു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കാനായിരുന്നു ഇ ഡി തീരുമാനം. പൊലീസ് എടുത്ത കേസിലെ പ്രതികളായ 27 പേരെയും ഇ ഡി കേസിലും പ്രതി ചേര്‍ത്തിരുന്നു. വധശ്രമക്കേസില്‍ ഇതാദ്യമായായിരുന്നു പിഎംഎല്‍എ ചുമത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ