ദക്ഷിണകൊറിയയെ കീഴടക്കി ജൂനിയർ പെൺകുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിലെത്തി. ദക്ഷിണകൊറിയയെ 3-1ന് ആണ് ഇന്ത്യ കീഴടക്കിയത്. സുപ്രിയ ഹാട്രിക് പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്.
മധു സിദാർ, സുഖ്വീർ കൗർഎന്നിർ ഓരോ ഗോളും നേടി. ചൈനയും ജപ്പാനും തമ്മിലുള്ള രണ്ടാം സെമിഫൈനലിലെ വിജയികളെ ഇന്ത്യ ഫൈനലിൽ നേരിടും. തുടർച്ചയായ മൂന്നാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.
ആദ്യ ക്വാർട്ടറിൽ 13-ാം മിനിറ്റിൽ മധു സിദാറിലൂടെ ഇന്ത്യ ലീഡ് നേടി. തുടർന്ന് 17-ാം മിനിറ്റിൽ സുപ്രിയ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. തുടർന്ന് 33, 56 മിനിറ്റുകളിൽ കൂടി ഗോൾ നേടിയ സുപ്രിയ ഹാട്രിക് പൂർത്തിയാക്കി.
21-ാം മിനിറ്റിൽ സുഖ്വീർ കൗർ ഇന്ത്യയ്ക്കായി ഗോൾ നേടിയപ്പോൾ 41-ാം മിനിറ്റിൽ ജിയോങ് യൂറിയിലൂടെ ദക്ഷിണ കൊറിയ ആശ്വാസ ഗോൾ മടക്കി.
ജൂനിയർ ആൺകുട്ടികളുടെ ഏഷ്യാകപ്പ് ഹോക്കിയിലും ഇന്ത്യ ഫൈനലിൽ കടന്നിരുന്നു. മലേഷ്യയെ 31ന് കീഴടക്കി. ക്യാപ്റ്റൻ അൻമോൾ എക്ക രണ്ട് ഗോളടിച്ചു. സുഖ്വീന്ദർ പട്ടിക പൂർത്തിയാക്കി.



