Saturday, September 12, 2026
Homeഇന്ത്യആഴ്ചയിൽ 2 ദിവസം അവധിയടക്കം അഞ്ച് പ്രധാന ആവശ്യങ്ങൾ, ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി...

ആഴ്ചയിൽ 2 ദിവസം അവധിയടക്കം അഞ്ച് പ്രധാന ആവശ്യങ്ങൾ, ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും: ബാങ്ക് അസോസിയേഷൻ

ന്യൂഡൽഹി : ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത. ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബാങ്ക് അസോസിയേഷനുകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് പുരോ​ഗമിക്കുകയാണ്. കഴിഞ്ഞദിവസം ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി ബാങ്ക് ജീവനക്കാർ മുന്നോട്ട് പോയത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 28, 29, 30 തീയതികളിൽ രണ്ടാംഘട്ട പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു ശേഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് നീക്കം. രാജ്യത്തെ 7 ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

എല്ലാ ശനിയാഴ്ചകളും ഞായറാഴ്ചകളും ബാങ്ക് അവധിയാക്കുക, വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ തുക കാലാനുസൃതമായി പരിഷ്കരിക്കുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഒഴിവുകൾ നികത്തുക, ബാങ്കുകളിൽ നിലവിലുള്ള ഒഴിവുകളിൽ സ്ഥിര നിയമനങ്ങൾ നടത്തുകയും, ബാങ്കിംഗ് സേവനങ്ങൾ സുഗമമാക്കാൻ ജീവനക്കാരുടെ എണ്ണം കൂട്ടുകയും ചെയ്യുക, നിശ്ചിത ജോലി സമയവും അമിതമായ ടാർ​ഗറ്റ് നൽകുന്നത് വഴി ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും കുറയ്ക്കാൻ നടപടിയെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ