Saturday, September 12, 2026
Homeഇന്ത്യബ്രിക്സ് ഉച്ചകോടി നയതന്ത്ര കരുത്തെന്ന് ശശി തരൂർ; എന്ത് പ്രയോജനമെന്ന് ചിദംബരം, കോൺഗ്രസിനെ കോൺഗ്രസ് തന്നെ...

ബ്രിക്സ് ഉച്ചകോടി നയതന്ത്ര കരുത്തെന്ന് ശശി തരൂർ; എന്ത് പ്രയോജനമെന്ന് ചിദംബരം, കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി.

ഡൽഹി: ബ്രിക്സ് ഉച്ചകോടി നയതന്ത്ര കരുത്തെന്ന് ശശി തരൂർ എം പി. ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ ചോദ്യത്തിന് പിന്നാലെയാണ് ഭിന്നാഭിപ്രായവുമായി ശശി തരൂർ എംപി രംഗത്തെത്തിയത്. ഉച്ചകോടി ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ അഭിമാനം നൽകുന്ന ഒന്നാണെന്ന് ശശി തരൂർ വിശേഷിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നിരീക്ഷകരും എത്തുന്ന ഉച്ചകോടി ആഗോളതലത്തിൽ ഇന്ത്യയ്ക്കുള്ള നയതന്ത്ര സ്വാധീനം ഉയർത്തിക്കാട്ടുന്നു.

അന്താരാഷ്ട്ര തലത്തിൽ ഇത്തരം ഒത്തുചേരലുകൾ വലിയ മൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിക്സ് കൂട്ടായ്മ ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്ത് വ്യക്തമാക്കുന്നതാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. നൂറിലധികം രാജ്യങ്ങൾ അടങ്ങുന്ന ഗ്ലോബൽ സൌത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പ്രമുഖ രാജ്യങ്ങളാണ് ഇവിടെ ഒത്തുചേരുന്നത്. ലോക ജനസംഖ്യയുടെ ഭൂരിഭാഗവും ആഗോള ജിഡിപിയുടെ 41 ശതമാനവും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മയെ ലോകത്തിന് നിസ്സാരമായി കാണാനാകില്ലെന്ന് ശശി തരൂർ പറഞ്ഞു. അതേസമയം തന്നെ കൂട്ടായ്മ നേരിടുന്ന ചില വെല്ലുവിളികളും ശശി തരൂർ ചൂണ്ടിക്കാട്ടി.

പ്രധാന ആഗോള വിഷയങ്ങളിൽ പൊതുസമ്മതത്തിൽ എത്താനുള്ള പ്രയാസമാണ് ഇതിൽ പ്രധാനം. നേരത്തെ ഡൽഹിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ വിഷയം എന്നിവയിൽ സംയുക്ത പ്രഖ്യാപനം നടത്താൻ കഴിയാതെ പോയത് ഇതിനൊരു ഉദാഹരണമായി അദ്ദേഹം ഓർമ്മിപ്പിച്ചു.വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥയും തരൂർ ചൂണ്ടിക്കാണിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ