Saturday, September 12, 2026
Homeഅമേരിക്കസെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്: അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ ചടങ്ങുകൾ രാവിലെ 8:30ന്( ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക്) തുടക്കമാവും. മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ എന്നിവർ ഗ്രൗണ്ട് സീറോയിലെ ചടങ്ങിൽ പങ്കെടുക്കും.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ന്യൂയോർക്കിലെ അനുസ്മരണത്തിൽ സന്നിഹിതനാകും. പെന്റഗണിലെ ഔദ്യോഗിക അനുസ്മരണച്ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസംഗിക്കും. ചടങ്ങുകളിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ കുടുംബാംഗങ്ങൾ വായിക്കും.

നിർണായക സമയങ്ങളിൽ മൗനാചരണവുമുണ്ടാവും. നിലവിലെ ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് അനുസ്മരണ വേദികളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രൗണ്ട് സീറോ, പെന്റഗൺ, ഷാങ്ക്‌സ്‌വിൽ എന്നിവിടങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ