Thursday, September 10, 2026
Homeഅമേരിക്കആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനു ഇന്ത്യൻ വംശജർ നൽകിയത് 20 ദശലക്ഷം ഡോളർ

പി പി ചെറിയാൻ

പി പി ചെറിയാൻ

ടെക്സസ് : നോർത്ത് ടെക്സസ് സർവകലാശാലയ്ക്ക് (UNT) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോളേജ് സ്ഥാപിക്കുന്നതിനായി ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ 20 ദശലക്ഷം ഡോളർ (ഏകദേശം 166 കോടി രൂപ) സംഭാവനയായി നൽകി.

ഈ പുതിയ കോളേജിന് ദമ്പതികളുടെ പേരാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണ് ഈ പുതിയ സ്ഥാപനം.

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നതിനും നൂതന ഗവേഷണങ്ങൾക്കുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്. കുടിയേറ്റക്കാരായ തങ്ങൾക്ക് വിദ്യാഭ്യാസം നൽകിയ അവസരങ്ങൾ മറ്റുള്ളവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദമ്പതികൾ വ്യക്തമാക്കി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ