Wednesday, September 9, 2026
Homeഇന്ത്യഓൺലൈനിൽ വിലകൂടിയ ആൻഡ്രോയിഡ് ഫോണിന് പകരം കൊറിയർ വഴി എത്തിയത് ചാണകം: യുവാവ് പോലീസിൽ പരാതി...

ഓൺലൈനിൽ വിലകൂടിയ ആൻഡ്രോയിഡ് ഫോണിന് പകരം കൊറിയർ വഴി എത്തിയത് ചാണകം: യുവാവ് പോലീസിൽ പരാതി നൽകി

ഓൺലൈൻ വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഞെട്ടിക്കുന്ന അനുഭവം. ഡാൻകൗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആകാശ് നഗർ എന്ന യുവാവിനാണ് ഓൺലൈൻ ഷോപ്പിംഗിൽ ഗുരുതരമായ തട്ടിപ്പിനിരയാകേണ്ടി വന്നത്.

വിലകൂടിയ ആൻഡ്രോയിഡ് ഫോണിന് പകരം കൊറിയർ വഴി എത്തിയത് ചാണകമായിരുന്നു. തൻ്റെ തൊഴിൽ ആവശ്യങ്ങൾക്കായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആകാശ് ഒരു ഓൺലൈൻ വെബ്സൈറ്റ് വഴി ആൻഡ്രോയിഡ് ഫോൺ ബുക്ക് ചെയ്തത്. ബുക്കിംഗ് വേളയിൽ തന്നെ ഫോണിൻ്റെ മുഴുവൻ തുകയും ഓൺലൈനായി അടയ്ക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിലെ കൊറിയർ വഴി പാഴ്സൽ വന്നത്. എന്നാൽ പാഴ്സൽ തുറന്നു നോക്കിയ ആകാശ് ഞെട്ടി. ഇലക്ട്രോണിക് ഉപകരണത്തിന് പകരം ബോക്സിൽ നിറയെ ചാണകമായിരുന്നു. ഓൺലൈൻ ഷോപ്പിൻ്റെ പേരിൽ താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ ആകാശം ഉടൻ തന്നെ ലോക്കൽ പൊലീസിലും സൈബർ ക്രൈം പോലീസിലും സൈബർ ക്രൈം പോലീസിലും പരാതി നൽകി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുക്കിങിനായി ഉപയോഗിച്ച വെബ്സൈറ്റിൻ്റെ വിവരങ്ങൾ, പണമിടപാട് വിശദാംശങ്ങൾ, കൊറിയ ഡെലിവറി ശൃംഖല എന്നിവയെല്ലാം പരിശോധിച്ചു വരുന്നു. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ