Wednesday, September 9, 2026
Homeഇന്ത്യഅധ്യാപകൻ മുഖത്തിടിച്ചു: 16 കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചു; മർദ്ദനവിവരം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ ടിസി നൽകുമെന്നും...

അധ്യാപകൻ മുഖത്തിടിച്ചു: 16 കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചു; മർദ്ദനവിവരം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ ടിസി നൽകുമെന്നും ഭീഷണി

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ അധ്യാപകന്റെ മർദ്ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർത്ഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ റെഹാൻ ഷെരീഫ് എന്ന വിദ്യാർത്ഥി നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. മൈസൂരുവിലെ സെൻ്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയെ ഇതേ സ്‌കൂളിലെ അധ്യാപകനായ സുരേഷാണ് മർദിച്ചതെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ വ്യക്തമാക്കുന്നത്.

വിവരമറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ പിതാവ് വസീം ഷെരീഫ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മർദ്ദനവിവരം പുറത്തുപറഞ്ഞാൽ സ്‌കൂളിൽ നിന്ന് ടി.സി നൽകി പുറത്താക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മൈസൂരു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപകനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ