തൊടുപുഴ: മുതലക്കൊടത്ത് കെട്ടിടം ഇടിഞ്ഞ് വീണ് അപകടം. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ കെട്ടിടാവിശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങിയ നാലു തൊഴിലാളികളിൽ രണ്ടുപേർ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന് ഭീഷണിയില്ല എന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
കെട്ടിടാവിശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങി നാലുപേരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. എന്നാൽ രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മരിച്ച രണ്ടുപേരും മലയാളികൾ എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും കോതമംഗലം സ്വദേശികളാണ് എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇവരുടെ പേര് ഉൾപ്പെടുന്ന മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല.



