Friday, October 9, 2026
Homeഇന്ത്യ'ഓരോ വിദ്യാര്‍ഥിയുടേയും ജീവന്‍ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും അത് സംരക്ഷിക്കപ്പെടണം': രാഹുല്‍ ഗാന്ധി

‘ഓരോ വിദ്യാര്‍ഥിയുടേയും ജീവന്‍ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും അത് സംരക്ഷിക്കപ്പെടണം’: രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം അതീവ വേദനാജനകമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടതാണ്. എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടണം. കോളേജുകളിലും സർവകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം ഉണ്ട്. വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി താമസിക്കുന്നു.

മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ താമസിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു. സംഭവത്തിൽ വിമർശനവുമായി അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. സർക്കാർ ഉറക്കം ഉണരണം എന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. അതേസമയം ഡൽഹി കെട്ടിട അപകടത്തിൽ അമിതം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി ഷാ രംഗത്തെത്തി.

ഡൽഹി മുഖ്യമന്ത്രിയുമായി അമിത് ഷാ സംസാരിച്ചു. സാഹചര്യം വിലയിരുത്തി. ഡൽഹി പൊലീസ് കമ്മീഷണറുമായും എൻഡിആർഎഫ് ഡിജിയും ആഭ്യന്തരമന്ത്രിയും ഫോണിൽ സംസാരിച്ചു. പ്രാദേശിക ഭരണകൂടവും NDRF സംയുക്തമായി അതിവേഗ രക്ഷാപ്രവർത്തനം നടത്തുന്നു. പരിക്കേറ്റവർക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ