Tuesday, September 22, 2026
Homeകേരളംമുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി, വഞ്ചനാകേസിലെ വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ല

മുട്ടില്‍ മരംമുറി: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി, വഞ്ചനാകേസിലെ വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍, ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ഇല്ല. ഒരേ കുറ്റകൃത്യങ്ങള്‍ ഒരുമിച്ചു വിചാരണ നടത്തണമെന്നാവശ്യപ്പെട്ടാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.

പ്രതികള്‍ ഏഴാം തീയതി കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഒരേ കുറ്റകൃത്യങ്ങള്‍ ഒരുമിച്ചു വിചാരണ നടത്തണം എന്ന് ആവശ്യവുമായാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചോറ്റാനിക്കരയിലേത് വഞ്ചന കേസ് ആണെന്നും വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസ് ആണെന്നും സര്‍ക്കാര്‍ വാദിക്കുകയായിരുന്നു. ഇതോടെയാണ് അടിയന്തര സ്റ്റേ ഹൈക്കോടതി നിരാകരിച്ചത്. അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.

ഹൈക്കോടതിയില്‍ നിന്ന് നേരിട്ട് തിരിച്ചടിക്ക് പിന്നാലെയാണ്, അതേ ആവശ്യം വിചാരണ കോടതിയിലേക്ക് എത്തുന്നത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട കേസ് ബത്തേരി കോടതിയില്‍ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട വഞ്ചന കേസിലെ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ രണ്ട് കേസുകളെയും രണ്ടായി കണ്ടാല്‍ മതിയെന്നും, തടി വില്പനയ്ക്ക് പിന്നാലെ കരിമുകള്‍ സ്വദേശി അലിയാര്‍ എന്ന വ്യക്തിയെ ഒന്നരകോടിക്ക് വഞ്ചന നടത്തിയ കേസില്‍ വിചാരണയ്ക്ക് തടസ്സമില്ല എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളുടെ ആവശ്യം തള്ളിയ ചോറ്റാനിക്കര മജിസ്ട്രിക് കോടതി, സെപ്റ്റംബര്‍ ഏഴാം തീയതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും എന്നും അറിയിച്ചു. ഒന്നാംപ്രതി റോജി അഗസ്റ്റിന്‍ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആന്‍ഡ് ഓഗസ്റ്റിന്‍ ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഓണ്‍ലൈനിലും കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദ്ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ