Wednesday, September 2, 2026
Homeകേരളംസഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു.

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു.

പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂര്‍ണ്ണമായി അഴിമതി വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പുകാര്‍ തട്ടിപ്പുകാര്‍ തന്നെയാണ്. അതിനി സിപിഐഎം ആണെങ്കിലും ശരി, യുഡിഎഫ് ആണെങ്കിലും ശരി. ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഒറ്റയെണ്ണം ഉണ്ടാകില്ല. ഓടിച്ചിട്ട് പിടിക്കും. ഉറപ്പായും പിടിക്കും. അതില്‍ കക്ഷി രാഷ്ട്രീയത്തിന് പ്രസക്തിയില്ല. അതിനി സിപിഐഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ശരി, തട്ടിപ്പുകാര്‍ തട്ടിപ്പുകാരാണ്. ഒത്തിരി എണ്ണത്തിനെ പിടിക്കാനുണ്ട്’, എം ലിജു പറഞ്ഞു.

നാട്ടുകാരുടെ പണം ഉപയോഗിച്ച് സ്വത്തുക്കള്‍ വാരിക്കൂട്ടി മക്കളുടെയും മരുക്കളുടെയും പേരില്‍ ബിനാമി സ്വത്തുക്കള്‍ ഉണ്ടാക്കി നടക്കുന്നവര്‍ ഉണ്ടെന്നും എക്‌സൈസിനേക്കാള്‍ വലിയ അഴിമതി മേഖലയായി സഹകരണ മേഖല മാറിയെന്നും ലിജു വിമര്‍ശിച്ചു. കേരള ബാങ്ക് ആസ്ഥാനത്തെ വിജിലന്‍സ് റെയ്ഡിനെക്കുറിച്ചുള്ള വിവരം ഇപ്പോഴാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സിസിടിവി ക്യാമറ പര്‍ച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ചാല്‍ അന്വേഷിച്ചല്ലേ പറ്റൂ എന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് ജീവിതം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. പ്രതിസന്ധിയുള്ള സഹകരണ ബാങ്കുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും എന്തുകൊണ്ട് നഷ്ടം സംഭവിച്ചു എന്നത് പരിശോധിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ