Tuesday, September 1, 2026
Homeഅമേരിക്കകാട്ടരുവി (കഥ) ✍പ്രസന്ന കുന്നുമ്മൽ.

കാട്ടരുവി (കഥ) ✍പ്രസന്ന കുന്നുമ്മൽ.

പശുക്കളും ആടുകളും പുല്ലുകൾ മേഞ്ഞ് നടക്കുന്നു. കുട്ടികൾക്ക് കളിയ്ക്കാനുള്ള ഗ്രൗഡിൽ കുട്ടികൾ ക്രിക്കറ്റ് കളിയ്ക്കുന്നു.

അവൻ്റെ പേര് സാജു .കണ്ടാൽ സുന്ദരൻ. പക്ഷെ വല്യ ചിരിയൊന്നുമില്ല. നല്ലോണ്ണം കളിയ്ക്കുന്നു.

കാലങ്ങൾ കടന്നുപോയി. സാജു വെറും സാജു അല്ല. ഡോക്‌ടർ സാജു ആയിട്ടുണ്ട്.

അമ്മേ എവിടെ എൻ്റെ ഡ്രസ്സ്.

അലമാരയിൽ മോനെ.

നിനക്ക് എന്നും ഞാൻ അലക്കി തേച്ച് തന്നാൽ മതി. ഒരു വിവാഹം വേണ്ടേ മോനെ. മോൻ ഒന്ന് പോയി നോക്ക് അമ്മ പറഞ്ഞ കുട്ടിയെ .

അവൻ ഒന്നും മിണ്ടിയില്ല.
ചായ കുടിച്ച് അവൻ ഹോസ്പിറ്റലിൽ പോയി. കാറിൽ ഇരുന്നപ്പോൾ കുട്ടികാലത്തേക്ക് അവൻ്റെ മനസ്സ് ഓടി.
അമ്മു അവൾ മുടിയൊക്കെ പിന്നിയിട്ട് സുന്ദരി കുട്ടിയായി ഒളി കണ്ണുമായ് വരുന്നത് ഓർത്തപ്പോൾ അവൻ്റെ മനസ്സ് ഒന്നു പിടഞ്ഞു. കളിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ ശരീരത്തിൽ പന്ത് തട്ടി. അന്ന് ദേഷ്യപ്പെട്ട് പോയതാണ് പിന്നെ അവളെ കണ്ടിട്ടില്ല.

അവളെ കാണാഞ്ഞപ്പോൾ അന്വേഷിച്ചു. അവൾ പഠിയ്ക്കാൻ പോയി എന്നാണ് അറിഞ്ഞത്.

അടുത്ത മാസം വല്യച്ഛൻ്റെ വീട്ടിൽ വിശ്വത്തിൻ്റെ വിവാഹ നിശ്ചയം നടക്കുമ്പോൾ മറുപടി പറഞ്ഞു മടുക്കും. അമ്മയുടെ ഏറ്റുപറച്ചിലും ഉണ്ടാവും. എന്താ രക്ഷപ്പെടാൻ വഴി. സാജു ചിന്തിച്ചിരുന്നു.

അവൻ ഓർത്തു അടുത്ത ആഴ്ച്ചയിൽ ഹെൽത്ത് സെൻ്ററിൽ ഒരു മാസം ഡ്യൂട്ടിയുണ്ട്. എന്തയാലും അതും പറഞ്ഞ് മുങ്ങാം.

അവിടെയുള്ള ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ, പുറകിൽ നിന്ന് ഒരു വിളി സാർ ….
പെട്ടന്ന് തിരിഞ്ഞു നിന്ന് വിളി കേട്ട് നോക്കിയപ്പോൾ മനസ്സിൽ ഒരു ഇടി വാൾ തൻ്റെ മുന്നിൽ അമ്മു… വിശ്വസിയ്ക്കാൻ പ്രയാസം. താൻ ഇവിടെ … അതെ ഞാൻ ഇവിടെ വന്നിട്ട് ഒരു മാസം ആയി. ആദ്യ ചാർജ് ഇവിടെ ആയിരുന്നു.

ഉച്ഛയ്ക്ക് രണ്ടാളും ഒപ്പം ഇറങ്ങി. താൻ വണ്ടിയിൽ കയറ് ഒരു സ്ഥലം വരെ പോകാനുണ്ട്. എവിടേയ്ക്ക് …. നീ വാ പറയാ…
രണ്ടാളും വണ്ടിയിൽ കയറി സാജു നേരെ വണ്ടി വിട്ടത് താൻ അന്ന് കളിച്ചു നിർത്തിയ ആ കാട്ടരു യുടെ അരികെയുള്ള ആ ഗ്രൗഡിലേയ്ക്ക്.

അവിടെ ഇരുന്ന് അവരുടെ പഴയ ഓർമ്മകൾ അയവിറക്കി.
അങ്ങനെ രണ്ടുപേരും വീട്ടിലേക്ക് യാത്രയായി.
അവർക്ക് ഒരിയ്ക്കലും കിട്ടാത്ത ഒരു ആത്മസംതൃപ്തി കിട്ടിയ പോലെ.
നാളെ കാണാം എന്ന പ്രതീക്ഷയിൽ.

പ്രസന്ന കുന്നുമ്മൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ