Tuesday, September 1, 2026
Homeകേരളംസംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (80) അന്തരിച്ചു. അരീക്കാട്ടെ വീട്ടിൽ ഇന്ന് പുലർച്ചയോടെയാണ് അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

സംസ്കാരം മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ നടക്കും. യേശുദാസ് പാടിയ ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിന്നത്താണീ’ തുടങ്ങിയ ഗാനങ്ങളാണ് സൂപ്പർഹിറ്റുകൾ. മൂവായിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ച കലാകാരനാണ് അവുക്ക എന്ന് വിളിക്കുന്ന അബൂബക്കർ.

വാർദ്ധക്യ സഹജമായ അസുഖങ്ങ​ൾ ബാധിച്ച അദ്ദേഹം രണ്ട് മാസമായി ചികിത്സയിലാണ്. പ്രശസ്ത താരം മാമുക്കേയയുടെ സഹപാഠിയായിരുന്നു കോഴിക്കോട് അബൂബക്കർ. കിടപ്പിലാകുന്നതിന് രണ്ടുദിവസം മുമ്പ് വരെ പുതിയ പാട്ടിനു അദ്ദേഹം ഈണമിട്ടിരുന്നു. സുജാത, അഫ്സൽ, എം ജി ശ്രീകുമാർ, ഷഹബാസ് അമൻ തുടങ്ങിയ നിരവധി പിന്നണിഗായകരും അബൂബക്കറി​ന്റെ സംഗീതത്തിന് ശബ്ദംനൽകിയിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ