വെറുമൊരു ആഘോഷമല്ല…
ഒത്തുചേരലിന്റെ മാധുര്യവും,
ഓർമ്മകളുടെ പൂക്കാലവുമാണ്.
കഴിഞ്ഞുപോയ കാലത്തിന്റെ
കൈപിടിച്ച്,
മനസ്സിലേക്ക് തിരിച്ചെത്തുന്ന
മധുരസ്മരണയാണ്..
പഴയ വീടിന്റെ
ഇടനാഴികളിൽ ഒളിപ്പിച്ചുവച്ച
ബാല്യത്തിന്റെ നിഷ്കളങ്ക ചിരികളും,
അമ്മയുടെ സ്നേഹവും,
അച്ഛന്റെ കരുതലുംകൂടിയാണ്..
പൂവിളികൾ ഉയരുമ്പോൾ,
പൂക്കളത്തിൽ നിറങ്ങൾ
നിറയുമ്പോൾ,
മുറ്റത്തല്ല…
മനസ്സിലാണ്
പൂക്കാലം വിരിയുന്നത്.
ഓണക്കോടിയുടെ
പുതുമണം പരക്കുമ്പോൾ,
ഓർമ്മകൾ പതിയെ
മടങ്ങിയെത്തുന്നു…
കാലം മായ്ച്ചുകളഞ്ഞ
ബാല്യത്തിന്റെ വർണ്ണങ്ങൾ
മനസ്സിന്റെ തിരുമുറ്റത്ത്
വീണ്ടും പൂക്കളമാകുന്നു.
ഓണം വരുന്നതല്ല…
നമ്മുടെ ഉള്ളിൽ
എവിടെയോ മറഞ്ഞുപോയ
ഒരു സുന്ദരകാലം
ഓർമ്മകളുടെ പൂവിളിയോടെ
വീണ്ടും പൂത്തുലയുകയാണ്… I



